വീട് നിർമ്മാണ കരാറിൽ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ, കിട്ടും എട്ടിന്റെ പണി. Housing contract

ഭവന നിർമ്മാണ കരാറിൽ ഈ ആറു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടത്തിന് നമ്മൾ വിധേയരാകും. കരാറിൽ പൂർണ്ണതയില്ലാത്തത് കൊണ്ടാണ്  കരാറുകാരന്  നേട്ടമായി  ഭവിക്കുന്നത്, താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക .
 

1, Excavation & Earth work
ഭൂമി ലെവൽ ചെയ്യുന്നതു മുതൽ ഫൗണ്ടേഷനും ടാങ്കുകൾക്കുള്ള കുഴികളും ഫില്ലിംഗും കരാറിൽ പെടുമോ എന്ന് വ്യക്തമാക്കണം.

2, Material Specification
മറ്റു സാമഗ്രികൾ പോലെ തന്നെ കോൺക്രീറ്റ് ഗ്രേഡ്, മണൽ, TMT, Bricks, പെയിന്റ്, PVC തുടങ്ങിയവയുടെ ക്വാളിറ്റി വ്യക്തമാക്കണം. ഗുണനിലവാരം അനുസരിച്ച് 30 - 80% വരെ വില വ്യത്യാസം ഇവയിലുണ്ട്.

3, Related works
ചില കോൺട്രാകടർമാർ ഇന്റീരിയർ വർക്സ് , സെപ്റ്റിക് ടാങ്ക്, Soak Pit, Compound wall, എന്നിവ Contractൽ പരാമർശിക്കാറില്ല. ഇതിൽ വ്യക്തത വേണം.

4, Work Duration
എന്ന് പൂർത്തിയാകും എന്നു മാത്രമല്ല, വൈകിയാൽ എന്താണ് പരിഹാരം എന്നും വ്യക്തമാക്കണം.

5, Ready Mix Concreating
മഴ മൂലമോ മറ്റൊ, Ready Mix Concreating ഉപയോഗിക്കേണ്ടി വന്നാൽ കരാർ തുകയിൽ എന്ത് മാറ്റം വരും എന്ന് പരാമർശിക്കുക.

6, Payment schedule
സാധാരണ ഗതിയിൽ ഫൗണ്ടേഷൻ പൂർത്തിയാകുമ്പോൾ 16%, Lintel ലെവൽ പൂർത്തിയാകുമ്പോൾ 14%, Main roof ന് 10% എന്നിങ്ങനെ വാങ്ങാറുണ്ട്, ഇതിൽ Negotiate ചെയ്ത് കുറവ് ചെയ്യാൻ മടിക്കരുത്.

എഗ്രിമെൻറിൽ വ്യക്തതയില്ലാത്ത വിഷയങ്ങൾ നാട്ടുനടപ്പ് എന്ന പേരിൽ കരാറുകാരൻ നേടിയെടുക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കൽ മാത്രം വീടുപണിയുന്ന നമ്മൾ അത് സമ്മതിക്കേണ്ടിവരുന്നു

 (കടപ്പാട്)
Mizhaab Ahamed.

കൂടുതൽ അറിയാൻ ഈ പേജ് സന്ദർശിക്കുക: സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

أحدث أقدم