കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ രാജ്യങ്ങളും പൊതുവെ അംഗീകരിച്ചിട്ടുള്ള ഒന്നാണ് വാക്സിനേഷന്. ഇന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ വാക്സിനേഷന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആഭ്യന്തര യാത്രകള്‍ക്കും വാക്സിനേഷന് കഴിഞ്ഞവര്‍ക്ക് പല ഇളവുകളും പലയിടത്തും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഇക്കാലത്ത് വിലപിടിച്ച ഒരു രേഖയാണ്. അങ്ങനെയൊരു രേഖയില്‍ തെറ്റുകള്‍ കടന്നു കൂടിയാല്‍ എന്തു ചെയ്യും. അത് വലിയൊരു പ്രശ്നമാണ്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പിശകുകള്‍ കൊണ്ട് വിദേശയാത്രപോലും പ്രതിസന്ധിയിലായ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്.
പ്രവാസികള്‍ക്ക് ജോലിയും പഠനവുമൊക്കെ പ്രതിസന്ധിയിലാവുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുക. എന്നാല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പിശകുകള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വസിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ ഓണ്‍ലൈനായി സ്വയംതിരുത്താനുള്ള സംവിധാനം നിലവില്‍ വന്നു.
മറ്റൊരു പ്രശ്നം കൂടി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്നു. ഒന്നും രണ്ടും ഡോസ് വാക്സിന് എടുത്തവര്‍ക്ക് അതത് ഡോസിന്റെ ബാച്ച് നമ്പറും തീയതിയും രേഖപ്പെടുത്തി വെവ്വേറെ സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവരെ ലഭിച്ചിരുന്നത്. ഇനിമുതല്‍ ഫൈനല്‍ സര്ട്ടിഫിക്കറ്റില്ത്തന്നെ രണ്ട് ഡോസിന്റെയും വിവരങ്ങള്‍ ലഭിക്കും.
ഇതിനു മുമ്പ് രണ്ട് സര്‍ട്ടിഫിക്കറ്റായി ലഭിച്ചവര്‍ക്ക് അതിലെ വിവരങ്ങള്‍ യോജിപ്പിച്ച് ഒറ്റ ഫൈനല്‍ സര്‍ട്ടിഫിക്കറ്റായി വാങ്ങാനും അവസരമൊരുക്കിയിട്ടുണ്ട്. ഒറ്റത്തവണ മാത്രമേ തെറ്റുതിരുത്തല്‍ സൗകര്യം ലഭിക്കൂ എന്നതുകൊണ്ടുതന്നെ അത് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധവേണം. പലര്‍ക്കും എങ്ങനെയാണ് ഓണ്‍ലൈനായി തെറ്റുതിരുത്തുക എന്നറിയില്ല.
സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തേണ്ടത് താഴെ പറയുന്ന വിധമാണ്...
പേര്, വയസ്സ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐ.ഡി. നമ്പര്‍ എന്നിവ തിരുത്താന്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്ത കോവിന്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് സപ്പോര്‍ട്ട് എന്ന ലിങ്കിലെ സര്‍ട്ടിഫിക്കറ്റ് കറക്ഷന്‍സ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം.
രണ്ടുഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി ‘മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസി’ല്‍ ക്ലിക്ക് ചെയ്യുക. ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യണം.
പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ ‘ആഡ് മൈ പാസ്പോര്‍ട്ട് ഡീറ്റെയില്‍സ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാം.
നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വേറെ ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റെയില്‍സില്‍ കാണിച്ചാല്‍ ‘റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്ട്രേഡ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അയാളെ ഒഴിവാക്കാം.
വാക്സിന് നല്കിയ തീയതിയും ബാച്ച് നമ്പറുമുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്സൈറ്റില്‍ കയറുക. അപ്പോള്‍ അക്കൗണ്ട് ഡീറ്റെയില്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ ഓണ്‍ലൈനായി സ്വയം തിരുത്താൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം മുകളിൽ പറഞ്ഞത് പ്രകാരം ചെയ്യുക :
إرسال تعليق