നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം ഇപ്പോൾ ലഭ്യമാണ്. പല ആവശ്യങ്ങൾക്കും പലപ്പോഴും ഓഫീസുകൾ കയറി ഇറങ്ങി മടുക്കുന്ന നമുക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. എന്നാൽ പലർക്കും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല.
കേരള സർക്കാറിന് കീഴിലുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഞ്ചയ എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങള്‍ മനസിലാക്കുന്നതിനും നികുതി അടയ്ക്കുന്നതിനും സാധിക്കുന്നതാണ് . കൂടാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍, ജില്ല, ലോക്കല്‍ ബോഡി ടൈപ്പ് എന്നിവ സെലക്ട് ചെയ്ത് Search ഓപ്ഷന്‍ നല്‍കുക.
ward year ,വാര്‍ഡ് നം, കെട്ടിട നമ്പര്‍ ( Door No) എന്നിവ നല്‍കി Search ചെയ്യുക.
ശേഷം Owner Name ക്ലിക്ക് ചെയ്യുക.
ശേഷം വരുന്നതില്‍ Ownership Certificate സെലക്ട് ചെയ്യുക
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പേജില്‍ ആവശ്യം ( Purpose) നല്‍കി Submit ചെയ്യുക
ലഭിക്കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യുകയോ പ്രിന്‍റ് ചെയ്യുകയോ ചെയ്ത് ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക
إرسال تعليق