നടു വേദനയുണ്ടോ..? പരിഹാരത്തിന് ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചുനോക്കൂ... Do you have back pain? Try these solutions ..

പലരേയും അലട്ടുന്ന പൊതുവായ ഒരു ആരോഗ്യപ്രശ്‌നമാണ് നടുവേദന. പ്രത്യേകിച്ച് ഇരുന്ന ഇരിപ്പില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക്. നടുവേദനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ ഇരിയ്ക്കുന്ന ഇരിപ്പു ശരിയല്ലാത്തതു വരെ കാരണങ്ങളായുണ്ടാകാം. ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം ഇതു സാധാരണമാണ്. നടുവേദനയ്ക്ക് ചെയ്യാവുന്ന ചില സ്വാഭാവിക പരിഹാരങ്ങളെന്തൊക്കെയന്നു നോക്കൂ...

ഐസ് പായ്ക്ക്
ഐസ് പായ്ക്ക് വയ്ക്കുന്നത് നടുവേദനയ്ക്കുള്ള ഒരു പരിഹാരമാണ്. പ്രത്യേകിച്ച് നടുഭാഗത്ത് കുത്തുന്ന പോലുള്ള വേദയുണ്ടാകുകയാണെങ്കില്‍. ഇടയ്ക്കിടെ ഐസ് പായ്ക്ക് വയ്ക്കുന്നതു ഗുണം ചെയ്യും.

സ്വിമ്മിംഗ്
സ്വിമ്മിംഗ് പോലുളള വ്യായാമങ്ങള്‍ നടുവേദനയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. ഇത് പുറകിലെ മസിലുകളെ ശക്തിപ്പെടുത്തും. എന്നാല്‍ നടുവേദന വളരെ കൂടുതലെങ്കില്‍ നീന്തുന്നത് ഒഴിവാക്കുക.  

യോഗ
യോഗ ചെയ്യുന്നത് നടുവേദന പരിഹരിയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് മസിലുകളെ റിലാക്‌സ് ചെയ്യിപ്പിയ്ക്കും.   

ഇഞ്ചി
ഇഞ്ചിയിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ അല്‍പം തേന്‍ ചേര്‍്ത്തു കുടിയ്ക്കാം. ഇത് നടുവേദന കുറയ്ക്കും. 

ചൂടുവെള്ളം
വീട്ടില്‍ ബാത്ടബുണ്ടെങ്കില്‍ ഇതില്‍ ചൂടുവെള്ളം നിറച്ച് അല്‍പനേരം കിടക്കുക. ചൂടുള്ള വെള്ളം നടുവിലൊഴിയ്ക്കുന്നതും ഗുണം ചെയ്യും.

ശരിയായ പൊസിഷന്‍
 ഉറങ്ങുമ്പോഴും ഇരിയ്ക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നടു നിവര്‍ത്തി വയ്ക്കുക. ശരിയായ പൊസിഷന്‍ സ്വീകരിയ്ക്കുക. ശാരീരിക സ്ഥിതി കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്കുള്ള ഒരു പരിഹാരമാണിത്.  

കാല്‍സ്യം
 സ്ഥിരമായി നടുവേദനയുള്ളവരെങ്കില്‍ കാല്‍സ്യത്തിന്റെ കുറവുമാകാം കാരണം. കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.  

 ഒലിവ്ഓയിൽ മസാജ്
  ഒലിവ്ഓയിൽ മസാജ് നടുവേദന കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

Post a Comment

أحدث أقدم