സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. / Damage to agriculture: Farmers should apply immediately ...

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശനഷ്ടമുണ്ടായി വിളകൾ നശിച്ചവർ നഷ്ടപരിഹാരത്തിനായി സംസ്ഥാന കൃഷിവകുപ്പ് വെബ് പോർട്ടൽ ആയ എയിംസ് (AIMS) മുഖേന ഓൺലൈൻ അപേക്ഷ എത്രയും വേഗം സമർപ്പിക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. എയിംസ് (AIMS) എന്ന മൊബൈൽ ആപ്പിളിക്കേഷനിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിനായി കർഷകർ എയിംസ് പോർട്ടലിലെ രജിസ്ട്രേഷൻ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർ ആദ്യം കർഷക രജിസ്ട്രേഷൻ ,എയിംസ് വെബ് പോർട്ടലിലൂടെ നടത്തി രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സംഘടിപ്പിച്ച ശേഷം നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണം.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കർഷകർ ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ കൃത്യമായി സൈറ്റിൽ രേഖപ്പെടുത്തണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറും പാസ്‌വേഡും ഭാവിയിലെ എല്ലാ നടപടികൾക്കായും സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

സംസ്ഥാന കൃഷിവകുപ്പ് വെബ് പോർട്ടൽ ആയ എയിംസ് (AIMS) മുഖേന രജിസ്റ്റർ ചെയ്യാനും നഷ്ടപരിഹാരത്തിനായി  ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക 

കാർഷിക വിളകൾ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം  ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ കൃഷി നാശം സംഭവിച്ച്  15 ദിവസത്തിനകം പോർട്ടലിലൂടെ നഷ്ടപരിഹാരത്തിനായി  അപേക്ഷിക്കേണ്ടതാണ് .   വിളകൾ  ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത കർഷകർ  കൃഷി നാശനഷ്ടമുണ്ടായി 10 ദിവസത്തിനകം എയിംസ് പോർട്ടലിലൂടെ അപേക്ഷിക്കേണ്ടതാണ് .  എയിംസ് വെബ് പോർട്ടലിൽ കർഷകർക്ക് സ്വന്തമായോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ ,കോമൺ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സംശയങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായോ 1800- 425- 1661 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

എയിംസ് (AIMS) എന്ന മൊബൈൽ ആപ്പിളിക്കേഷനിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കർഷകർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് കേരള സർക്കാരിന്റെ ഈ ആപ്പ്. ഓൺലൈൻ സേവന അഭ്യർത്ഥനകൾ, രജിസ്ട്രേഷൻ, ഡാറ്റ ശേഖരണം, ശാസ്ത്രീയ കാർഷിക രീതികൾ, കാലാവസ്ഥ, കീട-രോഗ പരിപാലനം, ഉൽപ്പന്ന റിപ്പോർട്ടിംഗ്, വിപണനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഈ ആപ്പ് ന്ൽകുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post