ഫോണോ കമ്പ്യൂട്ടറോ കേടുവന്നാൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അതിൽ സ്റ്റോർ ചെയ്തു വെച്ച വീഡിയോ, ഫോട്ടോ മറ്റ് ഫയലുകൾ എല്ലാം നഷ്ടപ്പെടുമോ എന്നത്. എന്നാൽ അതിനും ആപ്പുകൾ ഉണ്ട്. നിങ്ങളുടെ എല്ലാ ഫയലുകളും ബാക്കപ്പ് ചെയ്യാനും ആക്സസ് ചെയ്യാനുമുള്ള ഒരു സുരക്ഷിത മാർഗ്ഗമാണിത്. അതെങ്ങനെ എന്നതാണ് ഇന്നത്തെ സ്നേഹം എന്ന ബ്ലോഗിലെ ചർച്ച.
ഈ ആപ്പിന് ഒരുപാട് ഗുണങ്ങളുണ്ട്.
നിങ്ങളുടെ ഏതെങ്കിലും ഫയലുകളിലോ ഫോൾഡറുകളിലോ അഭിപ്രായങ്ങൾ നിങ്ങൾക്കും മറ്റുള്ളവർക്കും എഴുതാനം കാണാനും എഡിറ്റുചെയ്യാനും നിങ്ങളുടെ സമ്മതത്തോടുകൂടി കഴിയുന്നതാണ്. അതായത് വേണ്ടപ്പെട്ടവർക്ക് നമ്മുടെ ഫയലുകൾ വേണമെങ്കിൽ കാണിക്കുവാൻ അവരെ ഇതിലേക്ക് ക്ഷണിക്കാൻ പറ്റും.
ഈ ആപ്പ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ :
നിങ്ങളുടെ ഫയലുകൾ എവിടെയും സുരക്ഷിതമായി സൂക്ഷിച്ച് ആക്‌സസ് ചെയ്യാം...
• സമീപകാലവും പ്രധാനപ്പെട്ടതുമായ ഫയലുകൾ വേഗത്തിൽ ആക്സസ് ചെയ്യാം.
• പേരും ഉള്ളടക്കവും ഉപയോഗിച്ച് ഫയലുകൾക്കായി തിരയാം
• പേപ്പർ പ്രമാണങ്ങൾ സ്കാൻ ചെയ്യാൻ ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ ക്യാമറ ഉപയോഗിക്കാം.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എങ്ങനെ ഫയലുകൾ സേവ് ചെയ്യാം?
- ആപ്പ് ആദ്യമായി തുറക്കുന്നവർ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- നിങ്ങളുടെ സ്ക്രീനിന്റെ താഴെ ഇടത് മൂലയിൽ സ്ഥിതിചെയ്യുന്ന + ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- മെനുവിൽ നിന്ന് അപ്ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലുകൾ തിരഞ്ഞെടുക്കുക.
- ഫയലുകൾ അപ്‌ലോഡ് ചെയ്തതിനുശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുന്ന ഏത് ഉപകരണത്തിൽ നിന്നും ഫയലുകൾ ആക്‌സസ് ചെയ്യാൻ കഴിയും.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق