റെയില്‍വേയുടെ വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് (കുറഞ്ഞ ശമ്പളത്തിൽ ഒരു നിശ്ചിത കാലയളവിൽ ജോലി ചെയ്യാൻ സമ്മതിച്ച് ഒരു വിദഗ്ദ്ധനായ തൊഴിലുടമയിൽ നിന്ന് തൊഴിൽ പഠിക്കുന്ന വ്യക്തി) അവസരം. 9439 ഒഴിവുകളുണ്ട്. യോഗ്യത: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.സര്‍ട്ടിഫിക്കറ്റും. പ്രായം: 15 – 24 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ – 4103
സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 അപ്രന്റിസ് ഒഴിവ്. വിവിധ വര്‍ക്‌ഷോപ്പുകളിലാണ് അവസരം. അവസാന തീയതി: നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ – 2226
ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2226 അപ്രന്റിസ് ഒഴിവ്. അവസാന തീയതി: നവംബര്‍ 10.
വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ – 904
കര്‍ണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 904 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: നവംബര്‍ മൂന്ന്.
വിവരങ്ങള്‍ക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ – 2206
പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2206 അപ്രന്റിസ് ഒഴിവ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അവസാന തീയതി: നവംബര്‍ 5. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും:
ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق