വാട്സാപ്പിൽ എങ്ങനെ ഫേക്ക് നമ്പർ ഉപയോഗിക്കാം എന്നതാണ് ഇന്നത്തെ ഈ ബ്ലോഗിൽ നമ്മൾ ചർച്ച ചെയ്യുന്നത്. അതും ഫ്രീ ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനൊരു സിമ്മിന്റെ ആവശ്യമൊന്നുമില്ല. അങ്ങനെ ഉപയോഗിക്കുന്ന നമ്പറുകൾക്കാണ് വെർച്വൽ മൊബൈൽ നമ്പർ എന്ന് പറയുന്നത്. വാട്സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താല്‍ മതിയാകും.
ബിസിനസ് ആവശ്യങ്ങൾക്ക് പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്. ഇത്തരം നമ്പറുകൾ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. കാരണം സാദാ നമ്പറുകൾ നിരീക്ഷിക്കപ്പെടുന്നത് പോലെ തന്നെ ഈ നമ്പറുകളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അനാവശ്യമായി ഉപയോഗിച്ചാൽ നമ്പർ ബാൻ ആവാൻ സാധ്യതയുണ്ട്. മറ്റു പല പ്രശ്നങ്ങളും നേരിടാനും സാധ്യതയുണ്ട്.
ഇത്തരം വെര്‍ച്വല്‍ മൊബൈൽ നമ്പറുകളുടെ പ്രത്യേകത ഏത് സാധാരണ നമ്പറും പോലെ ഈ വെര്‍ച്വല്‍ നമ്പറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. വെര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്‌സ് ധാരാളം ഉണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയുടെ ആപ്പിനെ കുറിച്ചാണ് നമ്മൾ ഇന്ന് സ്നേഹം എന്ന ബ്ലോഗിലൂടെ ചർച്ച ചെയ്യുന്നത്.
നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം ( ലോഗിൻ ചെയ്യായാൻ ഫെയ്ക്ക് ആയ മെയിൽ ഐഡികൊടുത്താൽ മതി), യുഎസും കാനഡയും അടിസ്ഥാനമാക്കി അഞ്ച് സൗജന്യ ഫോണ്‍ നമ്പറുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഏത് നമ്പറും തിരഞ്ഞെടുത്ത് തുടരുക. ഈ വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കോളുകള്‍ വിളിക്കാനും ഇന്‍റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും.
നമ്പര്‍ തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ ഫോണില്‍ പുതിയതായൊരു വാട്സ്ആപ്പ് ഡൗണ്‍ലോഡുചെയ്യുക. നിങ്ങളുടെ ഫോണില്‍ ഇതിനകം തന്നെ വാട്സ്ആപ്പ് ഉണ്ടെങ്കില്‍ ആദ്യം അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ തിരഞ്ഞെടുത്ത വെര്‍ച്വല്‍ നമ്പറിനെ ആശ്രയിച്ച് രാജ്യ കോഡ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കോ കാനഡയിലേക്കോ മാറ്റുക. ശേഷം, വെര്‍ച്വല്‍ നമ്പര്‍ നല്‍കുക. ഈ വെര്‍ച്വല്‍ ഫോണ്‍ നമ്പറിലേക്ക് സുരക്ഷാ ഒടിപി മെസേജ് ലഭിക്കില്ലെന്നോര്‍ക്കുക. ഒടിപി സമയം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുക, തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് ഒരു മിസ്ഡ് കോള്‍ ലഭിക്കും, കൂടാതെ ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനിലെ നിങ്ങളുടെ വോയിസ്‌മെയിലില്‍ ഒരു പുതിയ സന്ദേശം പോപ്പ്അപ്പ് ചെയ്യും. ഇതൊരു ഓഡിയോ സന്ദേശമാണ്, നിങ്ങളുടെ വാട്സ്ആപ്പ് സ്ഥിരീകരണ കോഡ് അറിയാന്‍ ഇത് പ്ലേ ചെയ്യുക. കോഡ് ലഭിച്ചുകഴിഞ്ഞാല്‍, വാട്സ്ആപ്പില്‍ ഇത് നല്‍കി അക്കൗണ്ട് പ്രവര്‍ത്തന സജ്ജമാക്കാവുന്നതാണ്.
പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്ലേസ്റ്റോറിൽ നൽകിയ ആപ്പ് വർക്ക് ചെയ്യുന്നില്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വെബ്സൈറ്റിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ കൊടുത്ത വീഡിയോ കാണുക
إرسال تعليق