ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
യോഗ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി എം-യോഗ ആപ്പ് പുറത്തിറക്കി. ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. യോഗ പരിശീലിക്കുന്നവർക്കും ഇതിൽ താല്പര്യമുള്ളവർക്കുമായി വിവിധ പരിശീലന പരിപാടികളും സെഷനുകളും നൽകുന്നതിനാണ് എം-യോഗ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
യോഗ പരിശീലനം ആരംഭിക്കുന്നവർക്ക് ആപ്പിലെ ലേണിങ് സെഷനും പരിശീലനം പൂർത്തിയാക്കിയവർക്ക് ആപ്പിലെ പ്രാക്റ്റീസ് സെഷനും തിരഞ്ഞെടുക്കാം. ഉപയോക്താവിന്റെ സമയക്രമം അനുസരിച്ച് 10 മിനിറ്റ്, 20 മിനിറ്റ്, 45 മിനിറ്റ് എന്നിങ്ങനെ വിവിധ സമയ ദൈർഘ്യമുള്ള സെഷനുകൾ ആപ്പിൽ ലഭ്യമാണ്.
ലോകത്തിലെ എല്ലാ ജനങ്ങൾക്കും യോഗയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്പ് തയ്യാറാക്കിയത്. ആധുനിക ടെക്നോളജിയുടെയും പൗരാണിക ശാസ്ത്രത്തിന്റെയും സംയോജനമാണ് എന്നാണ് ഇതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
എന്താണ് എം യോഗ ആപ്പ്?
യോഗ പരിശീലിക്കുന്നവർക്കും ഇതിൽ താൽപ്പര്യമുള്ളവർക്കും ആവശ്യമായ വീഡിയോ, ഓഡിയോ പരിശീലന സെഷനുകളാണ് എം യോഗ ആപ്പിലൂടെ നൽകുന്നത്. 12 മുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്കായാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. യോഗയിൽ താല്പര്യമുള്ളവർക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് യോഗ പരിശീലിക്കാൻ സാധിക്കും.
ആപ്പ് വികസിപ്പിച്ചത് എങ്ങനെ?
ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, യോഗയെ സംബന്ധിച്ച ശാസ്ത്രീയ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലും അന്താരാഷ്ട്ര യോഗ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചുമാണ് ഈ ആപ്പ് വികസിപ്പിച്ചത്. ലോകാരോഗ്യ സംഘടന, ആയുഷ് മന്ത്രാലയം, ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമാണിത്.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
Post a Comment