'ഇനി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ട'; സേവനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടല്‍ citizen portal now open to public domain

കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് നിലവിലുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.



മുഖ്യമന്ത്രി പറഞ്ഞത്: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും ഇനി മുതല്‍ കൂടുതല്‍ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസണ്‍ പോര്‍ട്ടല്‍  https://citizen.lsgkerala.gov.in/ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഇതോടെ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പോര്‍ട്ടല്‍ തയ്യാറാക്കിയത്. 

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് നിലവിലുണ്ട്. 

രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കാന്‍ സാധിക്കും.

Post a Comment

أحدث أقدم