കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് കേരള സർക്കാർ നൽകുന്ന സ്കീമുകൾ

 കോവിഡ് മഹാമാരിയും തുടർച്ചയായ ലോക്ക് ഡൗണും കാരണം വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെക്കുകയും വിവിധ രാജ്യങ്ങലേർപ്പെടുത്തിയ വിത്യസ്ത നിയമങ്ങൾ കാരണം വലിയൊരു വിഭാഗം ആളുകളുടെ തൊഴിലിനെ ബാധിക്കുകയും പലരെയും തൊഴിൽരഹിതരാക്കുകയും മറ്റു പലർക്കും വിദേശത്തേക്ക് പോകാനാകാതെ സംസ്ഥാനത്ത് തന്നെ കുടുങ്ങുകയും ചെയ്തു. ഇത് സംസ്ഥാനത്തെ പ്രവാസികളുടെ ദൈന്യം ദിന ജീവിതത്തെ സാരമായി ബാധിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ലോകമെമ്പാടും നിലനിൽക്കുന്ന അനിശ്ചിതത്തം കാരണം തിരിച്ചു വരുന്ന പ്രവാസികൾക്ക് സുസ്ഥിരമായ ഉപജീവനമാർഗം നൽകി അവരെ സമൂഹത്തിലേക്ക് പുനസംഘടിപ്പിക്കേണ്ടതുണ്ട്.



ഇത്തരത്തിൽ തിരിച്ചെത്തുന്നവർക്ക് സ്ഥിരവരുമാനമുണ്ടാക്കാനുള്ള അവസരങ്ങൾ വികസിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകാൻ Norka ഡിപ്പാർട്മെന്റ് ഒരു പുനരധിവാസ പാക്കേജ് ആവിഷ്കരിച്ചിരിക്കുകയാണ്.

ഈ പാക്കേജിന് കീഴിലുള്ള പ്രധാന 2 പദ്ധതികളാണ് താഴെ പറയുന്നത്.


1. Norka Pravasi Bhadhratha- Pearl

ദുർബലരോ താഴ്ന്ന വിഭാഗത്തിലോ ഉള്ള തിരിച്ചെത്തിയ NRK വിഭാഗത്തിൽ പെട്ട കുറഞ്ഞ സമ്പാദ്യവും വരുമാനവുമുള്ളവർക്കാണ് ഈ സ്കീം ലഭ്യമാവുക. സുസ്ഥിരമായ ഉപജീവനമാർഗം ലക്ഷ്യമിടുന്ന ഈ പദ്ധതി കുടുംബശ്രീ മിഷൻ വഴിയാണ് നടപ്പിലാക്കുന്നത്. താഴെ പറയുന്ന കാര്യങ്ങൾ ഈ സ്കീമിന്റെ പ്രതേകതയാണ്.

1)വ്യക്തികത / സംഘടിത പ്രവർത്തനങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട്

2) മൈക്രോ എന്റർപ്രൈസസ്/ലൈവ്‌ലിഹുഡ് ആക്റ്റിവിറ്റി ഗ്രൂപ്പുകൾക്ക് കമ്മ്യൂണിറ്റി ലെൻഡ് സോഫ്റ്റ് ലോൺ വഴി സഹായം.

3) 2 ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പകൾ.

4) തുല്യ തവണകളായി തിരിച്ചടക്കാൻ 2 വർഷം വരെ സാവകാശം.


ഗുണഭോക്താക്കൾ

1) അപേക്ഷകർ തൊഴിൽ നഷ്ടപ്പെട്ടവരോ കോവിഡ് മഹാമാരി മൂലം സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരോ ആയിരിക്കണം.

2) അപേക്ഷകർ കുടുംബശ്രീ NHG അല്ലെങ്കിൽ കുടുംബശ്രീയുടെ കീഴിലുള്ള ഏതെങ്കിലും സംഘടനയിൽ അംഗമായിരിക്കണം.

3) അപേക്ഷകർ വിദേശത്ത് കുറഞ്ഞത് 2 വർഷം തൊഴിൽ ചെയ്തവരായിരിക്കണം 


സാമ്പത്തിക സഹായം

പദ്ധതി ചെലവിന്റെ 75% വരെ അല്ലെങ്കിൽ 2 ലക്ഷം രൂപ ഇവയിൽ ഏതാണ് കുറഞ്ഞ സംഖ്യ എന്നത് പരിഗണിച്ച് ആ തുക സോഫ്റ്റ്‌ ലോണായി അനുവദിക്കുന്നതാണ്.3 മാസത്തെ തിരിച്ചടവവധിക്ക് ശേഷം 2 വർഷം (24മാസം ) കൊണ്ട് വായ്പ തിരിച്ചടക്കണം. പദ്ധതി ചെലവിന്റെ 25% അപേക്ഷകൻ മുൻകൂറായടക്കണം.


നിർദ്ദേശങ്ങൾ

ജില്ലാ മിഷനുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോമിനോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടെ സമർപ്പിക്കേണ്ടതാണ്.

1) പാസ്സ്പോർട്ടിന്റെ ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി.

2)വിസ പേജ്.

3)പ്രൊജക്റ്റ്‌ റിപ്പോർട്ട്‌.

4)റേഷൻ കാർഡിന്റെ കോപ്പി.

5) കുടുംബശ്രീ അംഗത്വം തെളിയിക്കുന്ന രേഖ (അപേക്ഷകന്റെയോ കുടുംബ അംഗത്തിന്റെയോ)

6) ആധാർ കാർഡ് കോപ്പി.

Contact – District Kudumbasree Mission

ഔദ്യോഗിക ലിങ്ക് അപ്പ്ലികേഷൻ


2. Pravasi Bhadhratha- Mega

KSIDC വഴി 25 ലക്ഷം മുതൽ 2 കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണ് MEGA. വായ്പയിൽ 8.25% മുതൽ 8.75 % വരെ KSIDC യും ആദ്യ 4 വർഷത്തേക്ക് 3.25% മുതൽ 3.75% വരെ നോർക്ക റൂട്ട്സും പലിശ ആനുകൂല്യങ്ങൾ നൽകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു വന്ന NRK വിഭാഗക്കാർക്കും NRK നിക്ഷേപകർക്കും ഈ സ്കീം ലഭിക്കുന്നതാണ്.

a) നോർക്ക റൂട്ട്സും KSIDC യുമായിരിക്കും പദ്ധതിയുടെ കീഴിലുള്ള വായ്പയുടെ പലിശ സബ്‌സിഡി നടപ്പിലാക്കുക. മാത്രമല്ല പദ്ധതി നിയന്ത്രിക്കുക ഗവണ്മെന്റിന്റെ നോർക്ക ഡിപ്പാർട്ടുമെന്റായിരിക്കും

b) വായ്പകൾക്കുള്ള അപേക്ഷകൾ KSIDC വഴിയായിരിക്കും വിതരണം ചെയ്യപ്പെടുക. വായ്പ വിതരണത്തിനും പലിശ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ KSIDC ആയിരിക്കും നോർക്ക റൂട്ട്സിന് സമർപ്പിക്കുക.

c) KSIDC ഉന്നയിച്ച ക്ലെയ്മുകൾ പ്രകാരം വായ്പകളുടെ ഉടനടി തിരിച്ചതാവിനായി ഓരോ പാദത്തിലും തുകകൾ വിതരണം ചെയ്യും.

For enquiries - Ph: 1800 890 1030

Email: pravasinorkaprojects@gmail.com

വിജ്ഞാപനം വായിക്കുക

Post a Comment

Previous Post Next Post