നിബ്റാസുൽ ഉലമാ എ.കെ അബ്‌ദുറഹ് മാൻ മുസ് ലിയാർ

ജനനം : 

ഹിജ്റ വർഷം 1361 ശഅബാൻ വെള്ളി സുബ്ഹിക്ക് ശേഷം 5.51

(21-08 -1942 വെള്ളി )

പിതാവ്:

മുഹ്‌യിദ്ദീൻ കുട്ടി മൊല്ലയുടെ മകനും ശംസുൽ ഉലമ:ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനുമായ എ.കെ. കുഞ്ഞഹമ്മദ് മുസ്‌ലിയാർ .

മാതാവ്

മാവൂർ കടുക്കാഞ്ചേരി മഠത്തിലാൻ തൊടിക അഹമ്മദ് - മപ്രം ഖൈറുമ്മ ദമ്പതികളുടെ മകൾ ആഇശ.

വിദ്യാഭ്യാസം

ഒൻപതാം വയസ്സിൽ, പിതൃവ്യനും വലിയ സൂഫീവര്യനും പവിത്രമായ മിനായിലെ മസ്ജിദുൽ ഖൈഫിന്റെ ചാരത്തായി മഖ്ബറതുൽ ഹളാരിമിൽ അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്ന മൗലാനൽ മർഹൂം കുഞ്ഞർമുട്ടി മുസ്‌ലിയാരുടെ തലശ്ശേരി മട്ടാമ്പുറം പള്ളിദർസിൽ പ്രഥമിക പഠനാരംഭം. ഒപ്പം തലശ്ശേരി ടൗൺ മാപ്പിള ഹയർ എലമന്ററി , തഅലീമുൽ അവാം സ്കൂളുകളിൽ ഭൗതിക പഠനം.

പ്രധാന ഗുരുവര്യർ

1 മൗലാനൽ മർഹും എ കെ.കുഞ്ഞർമുട്ടി മുസ്‌ലിയാർ

2 ശൈഖുനൽ മുഹഖ്ഖിഖ് കൈപ്പറ്റ മിഹ്റാൻ കുട്ടി മുസ്‌ലിയാർ

3 ബഹ്റുൽ ഉലൂം ഒ.കെ. സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ

4 ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ

5 കോട്ടുമല അബൂബക്കർ മുസ്‌ലിയാർ

6 കടമേരി മമ്മദ് മുസ്‌ലിയാർ 

ആത്മീയ ഗുരുക്കൾ

1 ബഹ്റുൽ ഉലൂം ഒ.കെ. ഉസ്താദ് .

2 സയ്യിദ് മഹ്മൂദ് ഹിബതുല്ലാഹിൽ ബുഖാരി ചാവക്കാട്

പഠന കാലത്ത് തന്നെ ബഹ്റുൽ ഉലൂം ഒ.കെ. ഉസ്താദിൽ നിന്നും ബാ അലവി ത്വരീഖതിന്റെയും മറ്റ് പ്രധാന അദ്കാർ ,ഔറാദുകളൂടേയും, സയ്യിദ് മഹ്മൂദ് ഹിബതുല്ലാഹിൽ ബുഖാരി തങ്ങളിൽ നിന്നും ഖാദിരിയ്യ: ത്വരീഖത് , ബദ്‌രിയ്യത്, ഖുത്വ്ബിയ്യത് തുടങ്ങിയവയുടേയും ഇജാസതുകൾ സ്വീകരിച്ചു.

ബിരുദം

1968 ഡിസംബറിൽ പട്ടിക്കാട് ജാമിഅ: നൂരിയ്യ:യിൽ നിന്നും ഫൈസി ബിരുദം

സേവനങ്ങൾ

1 ഒളവട്ടൂർ മങ്ങാട്ടുമുറി ജുമുഅ: മസ്ജിദ്

2 ഐക്കരപ്പടി പുത്തൂപാടം ജുമുഅ: മസ്ജിദ്

3 പേരാമ്പ്ര കടിയങ്ങാട് ജുമുഅ: മസ്ജിദ്

4 കടമേരി റഹ്മാനിയ്യ : അറബിക് കോളേജ്

5 രാമനാട്ടുകര ചെമ്മലിൽ ജുമുഅ: മസ്ജിദ്

6 തിരൂർ നടുവിലങ്ങാടി ജുമുഅ: മസ്ജിദ്

1985 മുതൽ കാസർകോട് ജാമിഅ: സഅദിയ്യ: അറബിയ്യ: മുദർരിസ്

1996 മുതൽ വഫാത് വരെ സഅദിയ്യ: പ്രിൻസിപ്പാൾ

കേരളത്തിലങ്ങോളമിങ്ങോളമായി ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ, മുപ്പത് വർഷത്തിലധികം സേവനം ഉത്തര കേരളത്തിലായതിനാൽ  വടക്കേ മലബാർ,കർണ്ണാടക, കൊടക് ദേശങ്ങളിലാണ് കൂടുതൽ ശിഷ്യന്മാർ .

ആദരം

1 അശ്ശൈഖുൽ മർഹൂം അഹ്മദുൽ ബുഖാരി പുരസ്കാരം (ജാമിഅ: മഅദിനുസ്സഖാഫതിൽ ഇസ്‌ലാമിയ്യ: മലപ്പുറം)

2 ശൈഖുനൽ മർഹൂം നൂറുൽ ഉലമാ എം.എ. ഉസ്താദ് പുരസ്കാരം(ജാമിഅ: സഅദിയ്യ: അറബിയ്യ: കാസർകോഡ് )

രചന

1 മദ്ഖലുൻ ഇലാ ഇൽമിൽ ഫലക്

2 ഇത്വ് ലാലതുൻ അലാ ഇൽമിൽ ഫലക്.

വഫാത്

1440 സ്വഫർ 5 തിങ്കളാഴ്ച രാവ് രാത്രി 11 മണിക്ക്

(2018 ഒക്ടോബർ 14)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷനും ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി മഹല്ല് മുതവല്ലിയുമായി സേവനം ചെയ്ത് വരവേയായിരുന്നു അന്ത്യം.

Post a Comment

أحدث أقدم