ഓരോ പ്രവര്‍ത്തനത്തിനും ടെക്നോളജിയെ ആശ്രയിക്കുന്നു നാം. കുടുംബ സംഗമങ്ങള്‍ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളായും കളിക്കളങ്ങള്‍ ടാബുകളായും മാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗുകളായും പരിണമിച്ചു. വിദ്യാഭ്യാസരംഗത്തും സമാനമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിജ്ഞാനം നുകരാന്‍ പുസ്തകത്താളുകള്‍ തേടി ലൈബ്രറികള്‍ കയറിയിറങ്ങിയവര്‍ കിന്‍റില്‍ ഡിവൈസുകളും എജ്യുക്കേഷന്‍ ആപ്ലിക്കേഷനുകളുമാണ് ഇന്ന് ആശ്രയിക്കുന്നത്. വിജ്ഞാനപ്രദമായ അത്തരം ചില ആപ്ലിക്കേഷനിൽ ഒന്നാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.
EDX (Edx.org)
ജനകീയമായ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് Edx. പ്രൊഫഷണല്‍ വ്യക്തികളില്‍ നിന്ന് വിവിധ വിദ്യാഭ്യാസ കാഴ്സുകള്‍ നല്‍കുന്നതിനുപകരം യഥാര്‍ത്ഥ കോളേജുകളില്‍ നിന്നും കോഴ്സുകള്‍ നല്‍കുന്നു എന്നതാണ് ഈ ആപ്പിന്‍റെ ഏറ്റവും വലിയ സവിശേഷത. നിയമപരമായ ഡിഗ്രി ലഭിക്കില്ലെങ്കിലും Computer Programming, Engineering history,Psychology, Nutrition, Statistics തുടങ്ങിയ നൂറോളം കോഴ്സുകള്‍ ഇതില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അറിയിപ്പുകള്‍, വിവിധ ട്യൂട്ടോറിയലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാം പൂര്‍ണ്ണമായും സൗജന്യമാണെന്നതാണ് മറ്റൊരു മേന്മ.
സ്മാര്‍ട്ട് ഫാണുള്ള ഏതൊരാള്‍ക്കും MIT, MC Gill തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളില്‍ നിന്നും പഠിക്കാനുള്ള അവസരം Edx നല്‍കുന്നു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ആപ്പ് വളരെയേറെ പ്രയോജനപ്പെടുന്നതാണ്.
LEARN ONLINE
edX- ന്റെ ഓൺലൈൻ കോഴ്സുകൾ ലോകത്തെ മികച്ച സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിദഗ്ധരാണ് പഠിപ്പിക്കുന്നത്. Harvard, MIT, Berkeley, Microsoft, Imperial College London, University of Edinburgh, Wharton, Oxford എന്നിവയിൽനിന്നും മറ്റും ഓൺലൈൻ കോളേജ് കോഴ്‌സുകളിലൂടെ നിങ്ങളുടെ വിദ്യാഭ്യാസം സമ്പന്നമാക്കുക. ഇപ്പോൾ ഈ കോഴ്സുകൾ എല്ലാം സൗജന്യമായി പഠിക്കാവുന്നതാണ്. അതിലൂടെ നിങ്ങങളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക. edX ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, മാൻഡാരിൻ, ഫ്രഞ്ച് ഭാഷകളിൽ ഈ കോഴ്സുകൾ ലഭ്യമാണ്.
കൂടുതൽ അറിയാനും കോഴ്സുകൾ പഠിക്കാനും ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക : Download App
Post a Comment