ഗ്രൂപ്പിന് യോജിക്കാത്ത ഒരു മെസ്സേജ് അറിയാതെ ഇട്ടു പോയി എന്ന് കരുതുക അപ്പോൾ ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ ടെൻഷനടിച്ചു
"ഡിലീറ്റ് ഫോർ മീ" ഒരിക്കലും കൊടുക്കരുത്.
"ഡിലീറ്റ് ഫോർ എവേരി വൺ" മാത്രമേ കൊടുക്കാവൂ
അല്ലെങ്കിൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ഡിലീറ്റ് ആകൂ മറ്റുള്ളവരുടെ ഫോണിൽ അത് കിടക്കും.
ചിലപ്പോൾ നമുക്ക് ഡിലീറ്റ് ഫോർ എവേരി വൺ കൊടുക്കാൻ വാട്സ് ആപ്പ് തന്നിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞായിരിക്കും നമ്മൾ ഈ കാര്യം അറിയുന്നത്.
അപ്പോൾ നമ്മൾ ഡിലീറ്റ് ചെയ്യാൻ നോക്കുമ്പോൾ ഡിലീറ്റ് ഫോർ മി എന്ന ഒരു ഓപ്‌ഷൻ മാത്രമേ വരുകയുള്ളൂ
അപ്പോഴും ടെൻഷൻ അടിച്ചു അതിൽ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാൻ നിൽക്കരുത് അങ്ങനെ ചെയ്താൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ആ പോസ്റ്റ് ഡിലീറ്റ് ആവുകയുള്ളൂ. ഗ്രൂപ്പിൽ ഉള്ള മറ്റു ആളുകളുടെ ഫോണിൽ ആ മെസ്സേജ് കിടക്കും ഡിലീറ്റ് ആവുകയില്ല
വാട്സ് ആപ്പ് നമുക്ക് അനുവദിച്ചിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞാണ് നമ്മൾ പോസ്റ്റ് ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്യണം എന്ന് തോന്നുകയാണെങ്കിൽ
(1).ആദ്യം ആ മെസ്സേജ് അയച്ച സമയം കൃത്യമായി കുറിച്ച് വെക്കുക. ഉദാഹരണം 4 പി എം
(2) നെറ്റ് / വൈഫൈ ഓഫ് ചെയ്യുക.
(3) സെറ്റിങ്‌സ് എടുത്തു ആപ്പ്‌സ് എടുത്ത് അതിൽ വാട്സ് ആപ്പ് എടുക്കുക.
(4) വാട്സ് ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ക്ലിക്ക് ചെയ്യുക.
(5) സെറ്റിങ്‌സ് എടുത്ത് ടൈം & ഡെയ്റ്റ് എടുത്ത് ഓട്ടോമാറ്റിക് ടൈം ഓഫ് ചെയ്യുക
(6) എന്നിട്ട് 4 പി എം ആണ് മെസ്സേജ് ഇട്ടതെങ്കിൽ 4: 05 ഓ മറ്റോ കൊടുക്കുക.
(7) എന്നിട്ട് നെറ്റ് ഒന്നും ഓൺ ആക്കാതെ വാട്സ് ആപ്പ് എടുത്ത് ആ മെസ്സേജിൽ ക്ലിക്ക് ചെയ്യുക
അവിടെ പഴയത് പോലെ ഡിലീറ്റ് ഫോർ ഐവരി വൺ എന്ന ഓപ്‌ഷൻ വരും അതിൽ ക്ലിക്ക് ചെയ്യുക
(8) വീണ്ടും ടൈം ഓട്ടോമാറ്റിക് ആക്കുക നെറ്റ് ഓൺ ചെയ്യുക ആ മെസ്സേജ് എല്ലാവരുടെ ഫോണിലും ഡിലീറ്റ് ആയിരിക്കും.
Post a Comment