സിഎം കോംപ്ലക്സ് പച്ചീരി, CM Complex, Pacheeri

വെട്ടത്തൂര്‍ പഞ്ചായത്തിലെ പച്ചീരി ഗ്രാമത്തിലാണ് സിഎം കോംപ്ലക്സ് നിലകൊള്ളുന്നത്. പ്രസ്ഥാനത്തിന് സ്വന്തമായൊരു ആസ്ഥാനമോ ഇരിപ്പിടമോ ഇല്ലാത്തിടത്ത് നിന്നാണ് സിഎം കോംപ്ലക്സ് ഉല്‍ഭവിക്കുന്നത്. 2013 ഒക്ടോബറിലാണ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി തങ്ങള്‍ സ്ഥാപനത്തിന് ശിലാസ്ഥാപനം നടത്തിയത്. തികച്ചും പ്രസ്ഥാന കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ബഹുമാനപ്പെട്ട കോട്ടൂര്‍ ഉസ്താദ് ഉദ്ഘാടനം ചെയ്ത ദര്‍സ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മേഖലയിലെ മതഭൗതിക വൈജ്ഞാനിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സ്ഥാപനത്തിന്‍റെ സേവനങ്ങള്‍ വളരെ വലുതാണ്.

അഭിമുഖം
ഉസ്മാന്‍ മുസ്ലിയാര്‍ പച്ചീരി (പ്രസിഡന്‍റ്  സി എം കോംപ്ലക്സ്)

തയ്യാറാക്കിയത്
കെ എ ആര്‍ സഖാഫി മണ്ണാര്‍മല

സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെ മാതൃക പരമായ ഇടപെടല്‍ നടത്തിയ വ്യക്തിത്വമാണ് പച്ചീരി ഉസ്മാന്‍ മുസ്ലിയാര്‍. മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒമാനിലും സ്വദേശത്തും ഉസ്താദിന്‍റെ പ്രവര്‍ത്തനങ്ങളെ വലിയ ആശ്വാസത്തോടെ നോക്കിക്കാണുന്ന പലരുമുണ്ട്. ദീര്‍ഘകാലം ദീനീ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യ ക്തി എന്ന നിലയില്‍ ധാരാളം അനുഭവങ്ങള്‍ ഉസ്താദിന്‍റെ ജീവിതത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ട്. അതിന്‍റെ തുടര്‍ ഫലമാണല്ലോ സി. എം. കോംപ്ലക്സ്. ഉസ്താദിന്‍റെ നല്ല ചില ഓര്‍മ്മകള്‍ നമ്മളോട് പങ്ക് വെക്കുന്നു.

എങ്ങനെയായിരുന്നു ഉസ്താദിന്‍റെ പഠനകാലം...? ജീവിതാനുഭവങ്ങള്‍...? വളരെ ദാരിദ്ര്യം അനുഭവിക്കുന്ന കാലത്തും ഈ ആത്മീയ വഴി തിരഞ്ഞെടുക്കാനുള്ള കാരണം.?
ഞാന്‍ ഈ രംഗത്തേക്ക് വരാനുള്ള പ്രധാന കാരണം എന്‍റെ പിതാവാണ്. എന്‍റെ പിതാവ് ആലിമല്ലെങ്കിലും ഒരു ആബിദായിരുന്നു. ഉപ്പാന്‍റെ തീരുമാനം മക്കളെക്കെ ആലിമീങ്ങളാവണം എന്നായിരുന്നു. ആ നിര്‍ബന്ധം കാരണാണ് നാല് ജ്യേഷ്ടൻമാരും  ഞാനും ഓതാന്‍ പോകുന്നത്. വലിയ ജ്യേഷ്ടന്‍ നമ്മുടെ മഹല്ലിന്‍റെ മുതവല്ലിയായ ബാപ്പുട്ടി ഹാജിയുടെ ശരീകായിരുന്നു. അപകടത്തില്‍ മരിച്ച ജേഷ്ടന്‍ ഒഴികെ എല്ലാവരും അത്യാവശ്യം ഓതിയവരാണ്. ഞാന്‍ ഏകദേശം നാല് വര്‍ഷം  നമ്മുടെ പള്ളിയില്‍ (പച്ചീരി പള്ളിയില്‍) ഓതിയ ശേഷമാണ് പെരിന്തല്‍മണ്ണ പള്ളിയില്‍ സി എച്ച് കരീം ഉസ്താദിന്‍റെ ദര്‍സില്‍ ചേര്‍ന്നത്. ഉസ്താദ് എന്‍റെ പെങ്ങളെ ഭര്‍ത്താവ് കൂടിയാണ്. അക്കാലത്ത് ഡ്രസ്സൊക്കെ ഒരുകൂട്ടാണ് ഉണ്ടായിരുന്നത്. പക്ഷേ അതാര്‍ക്കും അറിയാന്‍ കഴിഞ്ഞിരിന്നില്ല. നല്ല വൃത്തിയില്‍ അലക്കി ഉജാലയും കഞ്ഞിവെള്ളത്തിലൊക്കെ മുക്കി ഇസ്തിരിയിട്ടേ നടക്കൂ. ഓതാന്‍ പോയ ശേഷം വീട്ടില്‍ നിന്ന് ക്യാഷ് വാങ്ങേണ്ട ഗതി വന്നിട്ടില്ല. ഉസ്താദിന്‍റെ കൂടെ പത്ത് കൊല്ലം ഓതി. കോളേജില്‍ പോയിട്ടില്ല.

കോളേജില്‍ പോകാതിരിക്കാന്‍ കാരണം..? തുടര്‍ന്നുള്ള അവസ്ഥകള്‍..? 
അക്കാലത്ത് പെതുവെ എല്ലാവരും വ്യാപകമായി കോളേജില്‍ പോകാറുണ്ടെങ്കിലും ഉസ്താദിന് അതില് വല്യേ താത്പര്യം ഇല്ല. ഉസ്താദ് പറയും അതിലൊന്നും അത്ര കാര്യല്ല, കോളജ് എന്ന് പറഞ്ഞാ ഉസ്താദിയ്യത്താണ്. വാപ്പീം ജേഷ്ടന്‍മാരും പലരും കോളേജില്‍ പോകാന്‍ നിര്‍ബന്ധിപ്പിച്ചു അപ്പൊക്കെ ഉസ്താദ് ഇത് പറയും. അങ്ങനെ അവടെ തന്നെ ഉസ്താദിന്‍റെ കൂടെ അസിസ്റ്റന്‍റായി അവിടെ കൂടി. അവടെ ഖുതുബയും നിക്കാഹും ഇമാമത്തും എലാം ഞാനായിരുന്നു. അവസാനം എല്ലാരീം നിര്‍ബന്ധം കാരണം കോളേജില്‍ പോകാന്‍ തീരുമാനിച്ചു. ഓ കെ ഉസ്താദിന്‍റെ അടുത്തേക്കാണ് എന്ന് പറഞ്ഞപൊ ഉസ്താദ് വിട്ടു. ആദ്യം ഓ കെ ഉസ്താദിന്‍റെ അടുത്തേക്കും അവിടെ നിന്ന് ബാഖിയാത്തിലേക്കും പോകാനാണ് പദ്ധതി. ചാലിയത്ത് ഓ കെ ഉസ്താദിന്‍റെ അടുത്ത് കുറച്ച് കാലം ഓതി. അവിടുത്തെ വെള്ളം പിടിക്കാത്തത് കൊണ്ട് അവിടുന്ന് പോരേണ്ടി വന്നു. അങ്ങനെ കോളേജില്‍ പോക്ക് മുടങ്ങി. വീടും ഉസ്താദിന്‍റെ അടുത്തേക്ക് വന്നു. പിന്നെ പെരിമ്പിലാവിലെത്തി അവിടുന്നാണ് സംഘടനയില്‍ സജീവമാകുന്നത് അങ്ങനെ നാല് വര്‍ഷം തൃശൂര്‍ ജില്ലയില്‍ ഒരുമനൂര്‍, ചൂരിപ്പുറം,  വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു. ഈ കാലത്ത് ഒരുപാട് പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടായപ്പൊ വലിയ ഒരു അഭയം വലിയ്യുല്ലാഹി  കക്കിടിപ്പുറമായിരുന്നു.

പ്രവാസ ജീവിതം.? സംഘടന.?സാന്ത്വന പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍..? 
1989 ലാണ് ഒമാനിലെ ബിദായയിലെത്തുനത്, ആ യാത്രയില്‍ വലിയ രണ്ട്  പ്രയാസങ്ങളാണ് ഉണ്ടായത് ഒന്ന്  കുടുംബത്തെ പിരിയുന്നത് മറ്റേത് എ പി ഉസ്താദിനെ പിരിയുന്നത്. ഉസ്താദുമായി വല്ലാതെ അടുത്ത് പോയിരുന്നു. തൃശൂര്‍ ജില്ലയില്‍ എവിടെ ഉസ്താദ് വന്നാലും അവിടെ എത്തും. സങ്കടം തീര്‍ക്കാന്‍ ചെയ്തീന്ന പണി എപ്പൊഴും മര്‍ക്കസിലേക്ക് കത്തെഴുതും, ഉസ്താദ് വരുന്നതറിയാന്നും ഇവിടെ ഒരു പരിപാടി വെക്കാനും. ആ വര്‍ഷം തന്നെ ഉസ്താദ് വന്നു. അങ്ങനെ അവിടെ സംഘടനയില്‍ സജീവമായി.
എല്ലാവരീം നമ്മളിലേക്ക് അടുപ്പിക്കാന്‍  നജ്മുല്‍ ഹുദ എന്ന സ്വതന്ത്ര സംഘടന രൂപീകരിച്ചു, വലിയ സാന്ത്വന പ്രര്‍ത്തനം നടത്തിയിരുന്നു. പാവപെട്ട ഒരു പാട് കുട്ടികളെ കെട്ടിക്കാന്‍ സാദിച്ചു. പലര്‍ക്കും വീട് വെക്കാനും രോഗികളെ സഹായിക്കാനും സജീവമായി ഈ സംഘടന പ്രവര്‍ത്തിച്ചിരുന്നു. കൂറേകാലം എസ് വൈ എസിന്‍റെ ഒമാനിലെ പ്രസിഡന്‍റായിരുന്നു, അത് പോലെ മര്‍ക്കസ് കമ്മിറ്റിയുടെ പ്രസിഡന്‍റും ഞാനായിരുന്നു. തുടക്കം മുതല്‍ ഇത് വരെ ഒമാനിലെ
മഅദിന്‍ കമ്മിറ്റിയുടെ  പ്രസിഡന്‍റ് ഞാനാണ്. മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം തുടരുന്നു.

സി എം കോംപ്ലക്സിന്‍റെ ഉത്ഭവം..?  സ്ഥാപനത്തിന്‍റെ കീഴിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍.? ഭാവി പദ്ധതികള്‍...?
നാട്ടില്‍ ഒരു സ്ഥാപനം വേണം എന്നത് വളരെക്കാലം മുമ്പുള്ള കരാഗ്രഹമാണ്. പക്ഷേ അതിന്‍റെ തലപ്പത്ത് വരില്ല എന്ന് നേരത്തേ ഉറപ്പിച്ചിരുന്നു കാരണം സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ കേട്ട് കൊണ്ടിരിക്കുന്ന വര്‍ത്തകളന്നെ. അങ്ങനെ ഒരു പ്രാവശ്യം നാട്ടില്‍ വരുമ്പൊ നമ്മുടെ കുട്ടികളെ പച്ചീരിപ്പാറയിലെ ഒരു നിസ്ക്കാര പള്ളിയില്‍ മീറ്റിംഗ് കൂടിയത് കാരണം ചിലര്‍ കല്ലെടുത്തെറിയുകയും തെറി പറയുകയും ചെയ്തു എന്നറിഞ്ഞപ്പൊ വലിയ സങ്കടം തോന്നി. സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തത് കൊണ്ടാണല്ലൊ ഇങ്ങനെയൊക്കെ കുട്ടികള്‍ പ്രയാസപ്പെടുനത്.
നാട്ടിലുള്ള നമ്മുടെ പ്രര്‍ത്തകര്‍ സ്ഥാപനം വേണം എന്ന് പറഞ്ഞ് മീറ്റിംഗ് കൂടി സ്ഥലം അനേഷിച്ച് കണ്ടെത്തി കച്ചോടാക്കി, പിന്നെ അങ്ങോട്ട് എല്ലാരും കൂടി കര്യങ്ങള്‍ മുന്നോട്ട് പോയി. സി എം വലിയ്യുല്ലാഹിയുടെ ജീവിത കാലത്തും വഫാത്തിന്‍റെ ശേഷവും നമുക്കുണ്ടായ അനുഭവമാണ്  നമ്മുടെ സ്ഥാപനത്തിന്ന് ഈ പേരിടാന്‍ കാരണം. നേരത്തെ തന്നെ ഈ പേരാണല്ലോ നാട്ടില്‍ നടക്കുന്ന നമ്മുടെ സദസ്സുകള്‍ക്ക് ഇട്ടിരുന്നത്.  അല്‍ഹംദുലില്ല, ഇപ്പൊ സ്ഥാപനം ഉയര്‍ന്നു വളര്‍ന്ന് കൊണ്ടിരിക്കുന്നു.
സ്ഥാപനത്തിന്‍റെ കീഴില്‍ പല സാന്ത്വന പ്രവര്‍ത്തനങ്ങളും നടക്കുന്നു. റമളാനിനോട് അനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ള റിലീഫ് വ്യാപകമായി കൊടുക്കുന്നു, സൗജന്യ കുടിവെള്ള പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നു. രോഗികള്‍ അടക്കമുള്ള പാവങ്ങള്‍ക്കുള്ള ധന സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. ഇപൊ നമ്മള്‍ തുടങ്ങിയ പലിശ രഹിത വായ്പ്പ പദ്ധതിയില്‍ ഒന്നര ലക്ഷം രൂപ വിതരണം ചെയ്തു. ഈ കൊറോണക്കാലത്തും ജീവന്‍ രക്ഷാ മരുന്ന് എത്തിക്കാന്‍ നമ്മുടെ പ്രര്‍ത്തകര്‍ സജീവമാണ്. സ്ഥാപനത്തിന് കീഴില്‍ ശരീഅത്ത് കോളേജ്, ദഅവ കോളേജ് നടന്ന് വരുന്നു. ഹിഫ്ള് കോളേജ് വിമന്‍സ് കോളേജ്, അടക്കമുള്ള പല പദ്ധതികളും നമുക്ക് മുന്നിലുണ്ട്. പിന്നെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണല്ലോ സമൂഹത്തിന് ആവശ്യമുള്ള വിദ്യഭ്യസം കൊടുക്കുക എന്നത്. ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു സ്വീകരിക്കട്ടേ... ആമീന്‍

Post a Comment

أحدث أقدم