സ്വലാത്തുൽ ഉൻസ്‌

സ്വലാത്തുൽ ഉൻസിനെ പരിചയപ്പെടുത്തുകയാണിവിടെ 

▪️ഒരു മനുഷ്യൻ്റെ മരണശേഷമുള്ള ആദ്യരാത്രികളിൽ  ഏറ്റവും ഭീ ബൽസവും ഭീകരവുമായതാണ് ഖബറിലെ ആദ്യരാത്രി  അന്ന് അവന്ന് വേണ്ടി ഹദ്യയയായി ഒരു പാട് സ്വദഖ ചൈതു കൊണ്ട് അവൻ്റെ ഖബറിലെ പ്രായാസങ്ങൾ ലഘൂകരിക്കാൻ ജീവിച്ചിരിക്കുന്ന നമ്മൾ അവനെ സഹായിക്കണം 

▪️അല്ലെങ്കിൽ صلاة الأنس (ഖബറിൽ ആനന്ദം ലഭിക്കുന്നത് ) എന്ന രണ്ട് റകഅത്ത് നിസ്കരിച്ച് അവൻ്റെ ഖബറിലേക്ക് ഹദ്യയ ചെയ്യണം. 

▪️ഇത് മഹാൻമാർകൽപിച്ചതും പലരും ചൈതു പോരുന്നതുമാണ്. ▪️ മരിച്ച് മറമാടിയ ദിവസത്തെ രാത്രിയിൽ മഗ് രിബിന്ന് ശേഷമാണ് ഇത് നിർവ്വഹിക്കേണ്ടത്

▪️ നിങ്ങൾഉദ്ദേശിച്ച ആൾക്ക് ഖബറിൽ ആനന്ദം ലഭിക്കാനായി അള്ളാഹു വിന്ന് വേണ്ടി രണ്ട് റകഅത്തിനെ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതി الله اكبر എന്ന് തക്ബീർ ചൊല്ലി കൈട്ടി فاتحة ) 1) ഓതിയതിന്ന് ശേഷം اية الكرسي ) 1) ഒരു വട്ടവും الها كم التكاثر ) 1)  ഒരു വട്ടവും قل هو الله احد) 10)  പത്ത് വട്ടവും ചൊല്ലി .റുകൂഉം സുജൂദും പൂർത്തിയാക്കി രണ്ടാം റകഅത്തിലും ഫാത്വി ഹക്ക് ശേഷം ഇത് പോലെത്തന്നെ ഓതി അത്തഹിയ്യാത്തിന്ന് ശേഷം സലാം വീട്ടുക

▪️ ഉടനെ ഇതിൻ്റെ സവാബിനെ നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ ഖബറിലേക്ക് ഹദ്യയചൈതു കൊണ്ട് ദുആ ഇരക്കണം.ആ സമയം മുതൽ തന്നെ الله അവൻ്റെ ഖബറിലേക്ക്  പ്രകാശവും അവനെ ഖിയാമത്ത് നാൾ വരെ അനന്ദിപ്പിക്കുന്ന ഹദ്യയയുമായി ആയിരം മലക്കുകളെ അയക്കുമെന്നും മഹാൻമാരുടെ ഉദ്ധ രണികളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.  മാത്രമല്ല ഈ നിസ്കാരം ചെയ്യുന്നവൻ സ്വർഗ്ഗത്തിൽ അവൻ്റെ ഇടം കാണാതെ മരിക്കുകയില്ലന്നും എല്ലാ രാത്രിയിലും ഇത് നിർവ്വഹിച്ച് മുസ്ലിമീങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് ഹദ്യയ ചെയ്യുന്ന വന്ന് വലിയ പ്രശംസയുണ്ടെന്നും മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

▪️ ഫത്ഹുൽ മുഈനിൻ്റെ മൂലഗ്രന്ഥമായ ഖുറത്തുൽ ഐൻ എന്നതിന്ന്  ശറഹ് എഴുതിയ മുഹമ്മദ് നവവി അൽ ജാവി എന്ന വർ രചിച്ച نهاية الزين في ارشاد المبتدئين എന്ന കിതാബിൽ 105/106 എന്നീ പേജുകളിലും 'ശൈഖ് അബ്ദുറഹ്മാനു സ്വഫുരിശ്ശാഫിഈ എന്നവരുടെ نزهة المجالس ومنتخب النفائس എന്ന കിതാബിലും ഇത് കാണുന്നുണ്ട്.

▪️ വാവാട് ഉസ്താദ് جمع ചൈത تشريف الأوقات بنفائس الدعوات എന്ന സ്വഹീ ഫത്തിലും ഇങ്ങിനെ വിവരിച്ചിട്ടുണ്ട്

▪️ ഇത് നിസ്കരിച്ചവന്ന് അവൻ ജീവിച്ച ത്ര ദിവസങ്ങളുടെ എണ്ണം കണക്കാക്കി നന്മയും നാൽപ്പതിനായിരം സ്ഥാനപദവിയും ഹജ്ജും ഉംറയും ചൈതാലുള്ള പ്രതിഫലവും .മറ്റ് പല അവർണ്ണനീയമായ കൂലിയും നൽകപ്പെടുമെന്ന് نزهة المجاسൽ നിന്ന് അധികം വായിച്ചെടുക്കാവുന്നതാണ്

Post a Comment

Previous Post Next Post