മുഗൾ ചക്രവർത്തി അക്ബർ ആഗ്രയിൽ പണി കഴിപ്പിച്ച കോട്ടയാണ് ആഗ്ര കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ട 1983-ൽ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ലോകമഹാത്ഭുതമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
മുഗൾ ഭരണത്തിനു കീഴിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായായിരുന്നു ഇത്. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ് സാമ്രാജ്യം ഭരിച്ചത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു.
ലോകത്തിലെ വിവിധ കാഴ്ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ. https://artsandculture.google.com/ എന്ന വെബ്സൈറ്റാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
വെബ്സൈറ്റിൽ പ്രവേശിച്ച് 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ചെങ്കോട്ടയുടെ വിവിധ കാഴ്ചകൾ കാണാനാകും. ചെങ്കോട്ടയുടെ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഇതിലുള്ളത്.
ചെങ്കോട്ടയുടെ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. നേരിട്ട് സന്ദർശിച്ചവരെയും ഈ കാഴ്ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഈ അത്ഭുതത്തെ കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചെങ്കോട്ട കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment