ഇംഗ്ലീഷ് ന്യൂസിലെയും കഥകളിലേയും അർത്ഥം മനസ്സിലാക്കാൻ മലയാളികളുടെ യൂട്യൂബ് ചാനൽ...

 


പഠിക്കാന്‍ ഏറെ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ് എന്നതാണ് സത്യം. ശാസ്ത്രീയമായ ഒരു പഠനക്രമമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇംഗ്ലീഷ് പഠിക്കാം. ഇതിന് ആദ്യം ചെയ്യേണ്ടത് ആവുന്നത്ര ഇംഗ്ലീഷ് വാക്കുകൾ അർത്ഥം മനസിലാക്കി പഠിക്കുക എന്നതാണ്.

മറ്റൊരു കാര്യം ഇതൊരു ഭാഷ ആണ് അല്ലാതെ പഠിച്ച് മാർക്ക് വാങ്ങി പാസാവേണ്ട ഒരു വിഷയം മാത്രം അല്ല എന്നാണ്. പഠിക്കുന്നതിൻ്റെ ഒപ്പം തന്നെ ഉപയോഗിക്കുകയും വേണം. അല്ലാതെ ഞാൻ ഇംഗ്ലീഷ് മുഴുവൻ പഠിച്ച് കഴിഞ്ഞ് ഉപയോഗിക്കാം എന്നു കരുതരുത്.

മലയാളികളായ നമ്മിൽ അധികപേരും ഇംഗ്ലീഷ് ശരിയായ വിധമല്ല ഉച്ചരിക്കുന്നത്. കാരണം ശരിയായ രീതിയിലുള്ള ഉച്ചാരണം കേട്ടു പഠിക്കുന്നില്ല എന്നതു തന്നെ. എഴുതിയത് അതു പോലെ വായിക്കുകയാണു നമ്മൾ ചെയ്തത്. മലയാളത്തെ സംബന്ധിച്ചിടത്തോളം അതു മതി. പല ഇംഗ്ലീഷ് വാക്കുകളും എഴുതും പോലെയല്ലല്ലോ ഉച്ചരിക്കേണ്ടത്.

ഇതിനെല്ലാം സഹായിക്കുന്ന രൂപത്തിൽ തയ്യാറാക്കിയതാണ് കഥകളിലൂടെയും ന്യൂസുകളിലൂടെയും ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുന്ന ചില ചാനലുകൾ. അതായത് ഇംഗ്ലീഷ് കഥകളും വാർത്തകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകുന്ന യൂട്യൂബ് ചാനലുകളാണ് ഇവ.

Many kinds of stories for example :
+ Listen to English through Stories for Beginner in malayalam
+ Listen to English with Stories for Intermediate in Malayalam
+ Listen to English with Stories for Advance in Malayalam
+ Listen to English with Fairy tales
+ Listen to English Story with Classic
+ Listen to English with Educational
+ Listen to English with Myths
+ Listen to English with News

ഇത്തരം ചാനലുകൾ കാണുന്നതിലൂടെ ഇംഗ്ലീഷ് വായിക്കാനും ഉച്ചാരണങ്ങൾ മനസ്സിലാക്കാനും അർത്ഥം ഗ്രഹിക്കാനും സാധിക്കുന്നു. അതിൽ നിങ്ങളെ സഹായിക്കുന്ന ചില യൂട്യൂബ് ചാനലുകളുടെ ലിങ്കുകൾ താഴെ നിൽക്കുന്നു.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലൽ സന്ദർശിക്കാം...

ഇംഗ്ലീഷ് വിദ്യാലയം

ഏറ്റവും കൂടുതൽ കഥകളും ഇംഗ്ലീഷ് ന്യൂസുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ചാനൽ ആണിത്. കഥയിലൂടെയും വാർത്തയിലൂടെയും ഇംഗ്ലീഷ് വായിച്ച് മനസ്സിലാക്കാൻ ഏറ്റവും നല്ല ഒരു ചാനലാണിത്. ചിത്രകഥകളും ഈ ചാനൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാനൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രമേഷ് വോയിസ്

ഇംഗ്ലീഷിലെ വളരെ രസകരമായ പ്രയോഗങ്ങളും സംഭാഷണങ്ങളും കഥകളും ന്യൂസുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ചാനലാണിത്.

ചാനൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാമ്പ്രിഡ്ജ് ഇംഗ്ലീഷ്

കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്ന മറ്റൊരു ചാനലാണിത്.

ചാനൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post