ലോക മുസ്ലിങ്ങൾ നമസ്കാരം നിർവ്വഹിക്കാൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുൽ ഹറമിനുള്ളിലുള്ള കഅബയാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്, ഉറക്കത്തിലും ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്‌ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു.
ആദ്യകാലത്ത് ജറൂസലേമിലെ ബൈത്തുൽ മുഖദ്ദസ് (മസ്ജിദുൽ അഖ്സ)ആയിരുന്നു ഖിബ്‌ല.ഹിജ്റ രണ്ടാം വർഷം ശഹബാൻ മാസത്തിലാണ് ഖിബ്‌ല മക്കയിലെ കഅബയിലേക്ക് മാറ്റാനുള്ള ദൈവിക കല്പ്പനയുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.
ഓരോ നാട്ടിലെയും കിബില ഏത് ഭാഗത്താണ് എന്ന് അറിയാൻ ഗൂഗിൾ തന്നെ വെബ്സൈറ്റിന്റെ സഹായത്തോടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റിന്റെ സഹായത്തോടെ നിങ്ങൾക്ക് തന്നെ കിബില കണ്ടെത്താം... പക്ഷേ ഗൂഗിളിന്റെ വെബ്സൈറ്റ് എത്രത്തോളം കൃത്യമാണ് എന്ന് പറയാൻ സാധിക്കുന്നില്ല.
എന്നാൽ ചില ആപ്പുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അവയിൽ ചിലത് കൃത്യമാണെന്ന് കരുതുന്നു. ഉപയോഗിക്കുന്നതിനു മുമ്പ് കൃത്യത ഉറപ്പുവരുത്തുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment