ആറുലക്ഷം ആധാര്‍ നമ്പറുകൾ റദ്ദാക്കി, നിങ്ങളുടേതും റദ്ദാക്കിയിട്ടുണ്ടോ? കൈവശം ഇരിക്കുന്നത് ഒറിജിനലാണോ..?


രാജ്യത്ത് ആറുലക്ഷം ആധാര്‍ നമ്ബറുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍.

ഇരട്ടിപ്പ്, വ്യാജം എന്നിങ്ങനെ കണ്ടെത്തിയ ആധാര്‍ നമ്ബറുകളാണ് റദ്ദാക്കിയതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

വര്‍ഷകാല സമ്മേളനത്തില്‍ വ്യാജ ആധാര്‍ നമ്ബറുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആധാര്‍ നമ്ബറിന്റെ ഇരട്ടിപ്പ് തടയാന്‍ ആവശ്യമായ നടപടികള്‍ യുഐഡിഎഐ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് തിരിച്ചറിയാനായി വ്യക്തിയുടെ മുഖം ഉള്‍പ്പെടുത്തിയത് പ്രയോജനം ചെയ്തു. ഇതുവഴിയാണ് ആറുലക്ഷം നമ്ബറുകള്‍ റദ്ദാക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ബയോമെട്രിക് മാച്ചിങ് ഉള്‍പ്പെടെ വിവിധ നടപടികള്‍ കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കും. മുഖം ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ ഫീച്ചര്‍ വഴി ഇരട്ടിപ്പ് ഒഴിവാക്കാന്‍ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.

കൈവശം ഇരിക്കുന്നത് യഥാര്‍ഥ ആധാര്‍ നമ്ബര്‍ ആണോ എന്ന് ഉറപ്പാക്കാന്‍ യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്. അതില്‍ ആധാര്‍ വെരിഫൈ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്ബര്‍ പരിശോധിക്കാവുന്നതാണ്. ആധാർ നമ്പർ വെരിഫൈ ചെയ്യാൻ താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്തു 'Procced And Verify Aadhaar' എന്നതിൽ ക്ലിക്ക് ചെയ്യുക.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12 അക്ക നമ്ബറോ, 16 അക്ക വിര്‍ച്വല്‍ നമ്ബറോ നല്‍കി വേണം പരിശോധിക്കാന്‍. ഒടിപി അധിഷ്ഠിത സേവനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി കൈവശം ഇരിക്കുന്നത് യഥാര്‍ഥ ആധാര്‍ നമ്ബര്‍ ആണോ എന്ന് പരിശോധിക്കാം.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post