സ്വന്തം ഫോട്ടോ വെച്ച സ്റ്റിക്കറുകള്‍ ഉപയോഗിച്ചാവട്ടെ ഇനി മുതൽ വാട്സ്ആപ്പിലും മറ്റും ചാറ്റിംഗ്


വാട്സാപ്പിലും മെസഞ്ചറിലുമെല്ലാം ചാറ്റ് ചെയ്യുമ്ബോള്‍ നാം സ്ഥിരം ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റിക്കറുകള്‍.

സുഹൃത്തുക്കളുമായി സംസാരിക്കുമ്ബോഴും ഗ്രൂപ്പില്‍ ചാറ്റ് ചെയ്യുമ്ബോഴുമൊക്കെ നമ്മുടെ സംഭാഷണങ്ങളെ രസകരമാക്കാന്‍ സ്റ്റിക്കറുകളും ഇമോജികളുമൊക്കെ സഹായിക്കും. സിനിമാ നടന്മാരുടെയും, പ്രശസ്തരായ വ്യക്തികളുടെയും, അനിമേഷന്‍ കഥാപാത്രങ്ങളുടെയുമൊക്കെ സ്റ്റിക്കറുകളാണ് നാം സ്ഥിരം ഉപയോഗിക്കുന്നത്. ഈ സ്റ്റിക്കറുകള്‍ ഒന്നുകില്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് സേവ് ചെയ്‌തോ അല്ലെങ്കില്‍ ഒരു തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ നിര്‍മിച്ചോ ആയിരിക്കും നമ്മള്‍ ഉപയോഗിക്കുന്നത്.

നമ്മുടെ തന്നെ സ്വന്തം രൂപം സ്റ്റിക്കറായി ലഭിക്കണമെങ്കിലും മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മറ്റ് ആപ്പുകളെ ഒന്നും ഉപയോഗിക്കാതെ ഒറ്റ ഫോട്ടോ കൊണ്ട് നമുക്ക് നമ്മുടെ രസകരമായ അനേകം സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ ഒരു വഴിയുണ്ട്. ഫോണിലെ ഗൂഗിള്‍ കീബോഡ് മാത്രം മതിയാകും. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

  • 1. ആദ്യം ഗൂഗിള്‍ കീ ബോഡ് അഥവാ ജി ബോഡ് തുറക്കുക.
  • 2. കീബോഡിന് മുകളില്‍ ഇടതു വശത്തായുള്ള സ്റ്റിക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  • 3. അപ്പോള്‍ സ്റ്റിക്കറുകള്‍ തുറക്കും, ഇതിന്റെ വലതു വശത്തുള്ള പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  • 4. ഇപ്പോള്‍ വരുന്ന യുവര്‍ മിനിസ് എന്ന ഓപ്ഷന് തൊട്ടു താഴെയുള്ള ക്രിയേറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്യാമറ ഓപ്പണാകും.
  • 5. ശേഷം ഒരു സെല്‍ഫി എടുക്കുക. ഇപ്പോള്‍ ക്രിയേറ്റിംഗ് മിനീസ് എന്ന് കാണിച്ചു കൊണ്ട് നിങ്ങളുടെ സ്റ്റിക്കറുകള്‍ തയ്യാറാകും.
  • 6. അതിനു ശേഷം താഴെയുള്ള ഷോ മി എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
  • 7. അപ്പോള്‍ നമ്മുടെ തന്നെ അനിമേറ്റഡ് രൂപത്തിലുള്ള സ്റ്റിക്കറുകള്‍ വരും. അതില്‍ കസ്റ്റമൈസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റിക്കറുകളെ വീണ്ടും എഡിറ്റ് ചെയ്യാന്‍ സാധിക്കും.
  • 8. ഇനി ഈ സ്റ്റിക്കറുകളെ ഏതു ചാറ്റുകളിലും ഉപയോഗിക്കാം.

Gboard ആപ്പ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post