വയോമധുരം പദ്ധതി-സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം


പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിലെ 80% വൃദ്ധജനങ്ങളും പ്രമേഹരോഗികളാനെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന “വായോമധുരം പദ്ധതിയ്ക്ക്” രൂപം നൽകിയിരിക്കുന്നു. ടി ഉപകരണത്തിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന വേദിയിൽവച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി പ്രസ്തുത വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ നടപടി സ്വീകരിക്കുക.

  • അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
  • അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കും. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
  • അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

  1. പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.
  2. പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.
  3. സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്.

അപേക്ഷിക്കാനായി ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post