രാജ്യത്തെ വനിതകളുടെ ക്ഷേമം മുൻ നിര്‍ത്തി ആംരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി. വനിതകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിൻെറ ഭാഗമായുള്ള പദ്ധതിക്ക് കീഴിൽ ഗര്‍ഭിണികൾക്കും നവജാത ശിശുക്കൾക്കും പോഷകാഹരക്കുറവ് പരിഹരിക്കുന്നതിനുള്ള സഹായം ലഭ്യമാണ്.
ഇതുകൂടാതെ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ആദ്യ പ്രസവത്തിന് സാമ്പത്തിക സഹായവും ലഭിക്കും. ആദ്യ പ്രസവത്തിന് സ്ത്രീകൾക്ക് സര്‍ക്കാരിൻെറ 5,000 രൂപയുടെ സാമ്പത്തിക സഹായം മൂന്നു ഗടുക്കളായി ആണ് വനിതകൾക്ക് നല്‍കുന്നത് ( ഇത് 6000 രൂപ ആണെന്നും പറയപ്പെടുന്നു ). ഗര്‍ഭിണികൾക്കായി നൽകുന്ന ഈ തുക 10,000 രൂപ വരെയായി ഉയര്‍ത്തിയേക്കാം എന്നാണ് സൂചന.നിലവിൽ ആദ്യ ഗഡുവായ 1,000 രൂപ ലഭിക്കുന്നത് അങ്കണവാടികളിലോ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രണ്ടാം ഗഡു 2,000 രൂപ ആറു മാസത്തിനു ശേഷം ലഭിക്കും ചുരുങ്ങിയത് ഒരു പ്രാവശ്യത്തെ എങ്കിലും ഗര്‍ഭകാല പരിശോധനക്ക് ശേഷമായിരിക്കും ഇത് ലഭിക്കുക. മൂന്നാം ഗഡുവായ രണ്ടായിരം രൂപ കുഞ്ഞിൻെറ ജനനം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം കുഞ്ഞിനു വാക്സിൻ ഉൾപ്പെടെ നല്‍കിയശേഷമാണ് ലഭിക്കുക.
2017 ജനുവരി 1 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ മറ്റൊരു പേരാണ് പ്രധാനമന്ത്രി ഗർഭധാരണ സഹായ പദ്ധതി.
സാമ്പത്തിക സഹായം ലഭിയ്ക്കുന്നത് എങ്ങനെ?
അതാതു പ്രദേശങ്ങളിലെ അംഗൻവാടിയിൽ നിശ്ചിത അപേക്ഷ ഫോമിനൊപ്പം, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവാഹ സര്‍ട്ടിഫിക്കറ്റ് കോപ്പി തുടങ്ങിയ വിവരങ്ങൾ നൽകാം. ഗര്‍ഭിണികൾ ആദ്യ മൂന്ന് മാസത്തിനുള്ളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷ ഫോം അങ്കണവാടികൾ വഴി ലഭിയ്ക്കും. അല്ലെങ്കിൽ, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൻെറ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്യാം
ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ (കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവർ അല്ലെങ്കിൽ ഏതെങ്കിലും നിയമപ്രകാരം സമാന ആനുകൂല്യം ലഭിക്കുന്നവർ ഒഴികെ) എന്നിവർക്ക് ജീവനോടെയുള്ള ആദ്യ കുഞ്ഞിന് പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ (PMMVY) കീഴിൽ ആനുകൂല്യം ലഭിക്കുന്നതിനു അർഹതയുണ്ട്.
ജനനി സുരക്ഷാ പദ്ധതിയുടെ (JSY) കീഴിൽ ആശുപത്രികളിൽ പ്രസവിക്കുന്ന ഗർഭിണികൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
Pradhan Mantri Matru Vandana Yojana വെബ്സൈറ്റ് സന്ദർശിക്കുക.
Pradhan Mantri Matru Vandana Yojana വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment