സ്നേഹപൂർവ്വം പദ്ധതി
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാതാപിതാക്കൾ രണ്ടുപേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തികപരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെവരികയും ചെയ്താൽ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ചു വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായപദ്ധതിയാണിത്.
അർഹത: നഗരപ്രദേശങ്ങളിൽ 22,375 രൂപയും ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയുംവരെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി, പ്രൊഫഷണൽ ക്ലാസ്സുകൾവരെ പഠിക്കുന്നവർക്ക്.
ആനുകൂല്യം:
1. 1-മുതൽ 5-വരെ ക്ലാസ്: പ്രതിമാസം 300 രൂപ
2. 6-മുതൽ 10-വരെ ക്ലാസ്: പ്രതിമാസം 500 രൂപ
3. പ്ലസ് 1, പ്ലസ് 2 ക്ലാസ്സുകൾ: പ്രതിമാസം 750 രൂപ
4. ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകൾ: പ്രതിമാസം 1,000 രൂപ
എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കു വരുമാനപരിധിയില്ലാതെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം (അഞ്ചുവയസിൽ താഴെ ഉള്ളവർക്ക്):ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നേരിട്ട് അപേക്ഷ നൽകണം.
അപേക്ഷിക്കേണ്ട വിധം (അഞ്ചുവയസുമുതൽ ഉള്ളവർക്ക്):വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സ്ഥാപനമേധാവികൾക്കു നൽകണം.
വേണ്ട രേഖകൾ:
1. അമ്മയുടെ/അച്ഛന്റെ മരണസർട്ടിഫിക്കറ്റ്. 2. ബി.പി.എൽ സർട്ടിഫിക്കറ്റ്/ബി.പി.എൽ റേഷൻകാർഡിന്റെ കോപ്പി/വില്ലേജ് ഓഫീസറിൽനിന്നുളള വരുമാനസർട്ടിഫിക്കറ്റ്. 3. നിലവിലുള്ള രക്ഷകർത്താവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാത്കൃതബാങ്കിൽ അക്കൗണ്ടു തുടങ്ങി ലഭിച്ച പാസ്സ് ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്. 4. ആധാർ കാർഡിന്റെ പകർപ്പ്.
നടപടിക്രമം:സ്ഥാപനമേധാവികൾ രേഖകൾ പരിശോധിച്ച് പദ്ധതിമാനദണ്ഡങ്ങൾ പ്രകാരം ധനസഹായത്തിന് അർഹതയുള്ള അപേക്ഷകൾ ഓൺലൈനായി കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടർ തുക അനുവദിച്ച് ഗുണഭോക്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു കൈമാറും.
Post a Comment