ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചോ... വളരെ കുറഞ്ഞ സമയം മതി...

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ്.
തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ പല സേവനങ്ങള്‍ക്കും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം.
ഇതിന്റെ സമയപരിധി മുന്‍പെ തന്നെ അവസാനിച്ച പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാര്‍ക്ക് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങി ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡ്രൈവിങ് ലൈസന്‍സിനെ എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ:

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ് തുറക്കുക
'ഡ്രൈവിംഗ് ലൈസൻസ്' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
അതിനുശേഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ നൽകുക.
നമ്പർ നൽകിയ ശേഷം, ഗെറ്റ് ഡീറ്റയിൽസ എന്ന' ഓപ്ഷനിൽ ക്ലിക്കുചെയ്യുക
ആധാർ വിശവരങ്ങളും മൊബൈൽ നമ്പറും നൽകുക.
'സബ്മിറ്റ് എന്നതിൽ ക്ലിക്കുചെയ്യുക.
ഒ‌ടി‌പി ഉപയോഗിച്ച് ആധാർ നമ്പര്‍ പരിശോധിക്കാം
ഒടിപി നൽകി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കാം

ലേണേഴ്സ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ എന്നിവയ്‍ക്കെല്ലാം ആധാര്‍ ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിച്ചിരിക്കണം. കൊവിഡ് കാലത്ത് റോഡ് ഗതാഗത മന്ത്രാലയത്തിൻെര വിവിധ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാം.

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post