പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് - ബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്.


സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
📌കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം.

 ▪️15,000 രൂപയാണ് സ്‌കോളർഷിപ്പ്

🛑 ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന.

🛑 ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.

🛑 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

🛑 അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

 അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 വിശദ വിവരങ്ങൾ പിഡിഎഫ് ആയി ഇതിൽ നൽകിയിട്ടുണ്ട്.

 അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :  27-12-2021

 സംശയങ്ങൾക്ക് 
04712300524
04712302090


Post a Comment

Previous Post Next Post