സർക്കാർ ജോലിക്കായി വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം...

സര്‍ക്കാര്‍ ജോലിയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇടനിലക്കാരും വിവിധ വെബ്‌സൈറ്റുകളും ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളില്‍ പണം വാങ്ങി തട്ടിപ്പ് നടത്താറുണ്ട്.

അത്തരത്തിലുള്ള ഒരു തട്ടിപ്പ് ആണ് ഇപ്പോള്‍ പിഐബി (Press Information Bureau) കണ്ടെത്തിയിരിക്കുന്നത്. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമായി (Ministry of Skill Development) ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെക്കുറിച്ച്‌ (fake website) പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വ്യാജ വെബ്സൈറ്റിനെതിരെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിഐബി മുന്നറിയിപ്പ് (warning) നല്‍കിയിരിക്കുന്നത്. കോവിഡ് 19ന്റെ പുതിയ വേരിയന്റായ ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ ആവശ്യപ്പെടുന്നതിനിടെയാണ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച്‌ പണം തട്ടിപ്പ് നടത്തുന്ന വ്യാജ വെബ്സൈറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

rashtriyaunnatikendra.org എന്നതാണ് വ്യാജ വെബ്സൈറ്റ്. സര്‍ക്കാര്‍ പദ്ധതികളില്‍ തൊഴില്‍ എന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളോട് അപേക്ഷാ ഫീസായി 1,645 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പിഐബി ഫാക്റ്റ് ചെക്ക് ഞായറാഴ്ച വെബ്‌സൈറ്റിനെതിരെ ഒരു അലര്‍ട്ട് ട്വീറ്റ് ചെയ്യുകയും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും 'രാഷ്ട്രീയ ഉന്നതി കേന്ദ്ര' എന്ന സംഘടനയും തമ്മിലുള്ള ബന്ധം നിഷേധിക്കുകയും ചെയ്തു.

 ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാൻ ഇരിക്കാൻ പരമാവധി സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കാൻ ശ്രമിക്കുക. അപേക്ഷ സമർപ്പിക്കുമ്പോൾ സർക്കാർ സൈറ്റുകളിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.


Post a Comment

Previous Post Next Post