ദാരിദ്ര്യമെന്നത് ഒരാളുടെ സാമ്പത്തികാവസ്ഥയെ മാത്രമല്ല സൂചിപ്പിക്കുന്നത്. അപ്രാപ്യമാകുന്ന സേവനങ്ങൾ, അപര്യാപ്‌തമാകുന്ന സാമൂഹിക വിഭവങ്ങൾ, ജാതീയവും മതപരവും ലിംഗപരവുമായ വിവേചനങ്ങൾ എന്നിവ മൂലം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയാണ് ദാരിദ്ര്യം.
നമുക്ക് ചുറ്റും നാം കാണാതെ, അറിയാതെപോകുന്ന ഇത്തരം ഇല്ലായ്മകളെ കണ്ടെത്തുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാനമൊട്ടാകെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ ആരംഭിക്കുകയാണ്. ഇതിൽ പങ്കാളികളാകുന്നതിലൂടെ ഏറ്റവും അശരണരായ മനുഷ്യർക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നൽകുവാൻ നിങ്ങൾക്കാവും.
സർവ്വേയിൽ എങ്ങനെ പങ്കാളിയാകാം ?
1. നിലവിൽ സന്നദ്ധസേനയിൽ അംഗങ്ങളായവർക്ക്, അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തിട്ട്, അതിദാരിദ്ര്യ സർവ്വേയിൽ പങ്കാളിയാകാൻ അപേക്ഷിക്കാവുന്നതാണ്.
2. നിലവിൽ സന്നദ്ധസേനയിൽ അംഗങ്ങൾ അല്ലാത്തവർക്ക്, സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്യുക, അതോടൊപ്പം രജിസ്ട്രേഷൻ ഫോമിലെ അതിദാരിദ്ര്യ സർവ്വേയിൽ പങ്കാളിയാകൻ താൽപ്പര്യമുണ്ടെന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അതിദാരിദ്ര്യസർവ്വേയിൽ പങ്കെടുക്കാനുള്ള സന്നദ്ധപ്രവർത്തകരുടെ യോഗ്യത
1. +2 അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
2. സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം.
3. സന്നദ്ധപ്രവർത്തകരുടെ വയസ്സ് 18നും 50നും ഇടയിൽ ആയിരിക്കണം.
സേനയില്‍ ചേരുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാമൂഹിക സന്നദ്ധ സേന എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment