ഓഗസ്റ്റില്‍ വാട്​സ്​ആപ്പ്​ രാജ്യത്ത്​​ 20 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു... നിങ്ങളുടെ വാട്സ്ആപ്പും ബാൻ ആവാൻ സാധ്യതയുണ്ട്... WhatsApp banned over 20 lakh accounts in August

ഓഗസ്റ്റില്‍ വാട്​സ്​ആപ്പ്​ രാജ്യത്ത്​ നിരോധിച്ചത്​ 20 ലക്ഷം അക്കൗണ്ടുകൾ; ബാൻ കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച് ഓഗസ്റ്റ്​​ മാസത്തിൽ മാത്രമായി രാജ്യത്ത്​ വാട്ട്‌സ്ആപ്പ് നിരോധിച്ചത്​ 20.7 ലക്ഷം അക്കൗണ്ടുകൾ. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ കംപ്ലൈൻറ്​ റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ രണ്ട്​ ദശലക്ഷം അക്കൗണ്ടുകൾ വിലക്കിയ കാര്യം വാട്​സ്​ആപ്പ്​ ചൂണ്ടിക്കാട്ടിയത്​.

ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന്​ 420 പരാതികളാണ് തങ്ങൾക്ക്​ ലഭിച്ചതെന്നും +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. പരാതി ചാനലുകളിലൂടെ (ഗ്രീവന്‍സ് ചാനല്‍) ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്.

ജൂൺ ജൂലൈ മാസങ്ങൾക്കിടയിൽ ഇന്ത്യയിൽ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്സാപ് നിരോധിച്ചിരുന്നു. അന്ന്​ 594 പരാതികളായിരുന്നു കമ്പനിക്ക്​ ലഭിച്ചത്​. മെയ് 26 മുതലായിരുന്നു രാജ്യത്ത് പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഈ നിയമങ്ങൾ അനുസരിച്ച്​ വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (അമ്പത്​ ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

നിരോധനത്തിനുള്ള കാരണം ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ്​ വാട്‌സ്ആപ്പി​ന്റെ നടപടി. അതേസമയം, 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസ്സേജിങ്ങി​ന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്സാപ് പറയുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാനായി ആഗോളതലത്തിൽ നിരോധിക്കുന്ന ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷത്തോളമാണെന്നും വാട്​സ്​ആപ്പ്​ വ്യക്​തമാക്കി.

രജിസ്‌ട്രേഷന്‍ സമയത്തും, സന്ദേശങ്ങളയക്കു​മ്പോഴും, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോര്‍ട്ടുകളും ബ്ലോക്കുകളും, എന്നിങ്ങനെ ഒരു അക്കൗണ്ടി​ന്റെ ദുരുപയോഗം വാട്​സ്​ആപ്പ്​ കണ്ടെത്തുന്നത്​ മൂന്ന് ഘട്ടങ്ങളിലായാണ്​. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ്​ അക്കൗണ്ടുകള്‍ ബാന്‍ ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്​. സന്ദേശങ്ങള്‍ അയക്കുന്നതി​ന്റെയും ഒരു സന്ദേശം തന്നെ നിരവധി പേർക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോര്‍ഡ് വാട്‌സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.

ബാൻ കിട്ടാതിരിക്കാൻ എന്ത്​ ചെയ്യണം...?

വാട്​സ്​ആപ്പിൽ നിന്നും വിലക്ക്​ നേരിടാതിരിക്കാനായി പ്രധാനമായും യൂസർമാർ അവരുടെ അക്കൗണ്ടുകൾ ബിസിനസ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക. ബള്‍ക്ക് മെസ്സേജുകള്‍ അയക്കാതിരിക്കുക. വാട്‌സ്ആപ്പ് കോണ്‍ടാക്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന തരം വാട്‌സ്ആപ്പി​ന്റെ  പേരിലുള്ള കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്ന ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ജിബി വാട്​സ്​ആപ്പും വാട്​സ്​ആപ്പ്​ പ്ലസും ഉദാഹരണം._

വളരെ ഗുണകരമായ അറിവ് പകരുന്നത് നന്മയാണ്. ആയതിനാൽ വായിച്ച ശേഷം ഈ മെസേജ് നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും  മറക്കരുത്

Post a Comment

Previous Post Next Post